Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു.

കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു.

തിരു.: വള്ളത്തിന്റെ എൻജിൻ നിലച്ച്‌ കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് എത്തി രക്ഷിച്ചു.
       പൂന്തുറ സ്വദേശി വില്‍ഫ്രഡിന്റെ വള്ളത്തില്‍ മീൻ പിടിക്കാൻ പോയ പൂന്തുറ സ്വദേശി ജോസ്, കന്യാകുമാരി സ്വദേശി ജന്നിഫർ എന്നിവരെയാണ് കോസ്റ്റല്‍ പൊലീസ് ബോട്ടില്‍ എത്തി രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം.
         മീൻവല വിരിച്ച ശേഷം വള്ളം തിരിക്കാൻ ശ്രമിക്കവെ എൻജിൻ നിലച്ചു പോയി. ശക്തമായ കടല്‍ക്കാറ്റും തിരയും എത്തിയതോടെ വള്ളം തുഴയാനുമായില്ല. ഇതോടെ തൊഴിലാളികള്‍ വിഴിഞ്ഞം കോസ്റ്റല്‍ പൊലീസിന്റെ സഹായം തേടുകയായിരുന്നു. തുടർന്ന്, പട്രോളിങ് ബോട്ടിലെത്തിയ പൊലീസ് സംഘം മത്സ്യത്തൊഴിലാകളെ രക്ഷിച്ച്‌ കരയിലെത്തിയ്ക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement