Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വിഷു ചന്തകൾ ഇന്നുമുതൽ; സബ്‍സിഡി നിരക്കില്‍ 13 ഇന ആവശ്യസാധനങ്ങള്‍.

വിഷു ചന്തകൾ ഇന്നുമുതൽ; സബ്‍സിഡി നിരക്കില്‍ 13 ഇന ആവശ്യസാധനങ്ങള്‍.

തിരു.: കൺസ്യൂമർ ഫെഡിന്‍റെ വിഷു ചന്തകൾ സംസ്ഥാനത്ത് ഇന്നു മുതൽ പ്രവർത്തനം ആരംഭിക്കും. സബ്സിഡി നിരക്കിൽ 13 ഇന അവശ്യസാധനങ്ങൾ ലഭ്യമാക്കാനാണ് തീരുമാനം. 
         സംസ്ഥാനത്താകെ 250ഓളം റംസാൻ, വിഷു വിപണികൾ തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും, പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കേർപ്പെടുത്തിയിരുന്നു. ഇത് ചോദ്യം ചെയ്ത് കൺസ്യൂമർ ഫെഡ് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് വിപണി തുറക്കാൻ അവസരം ഒരുങ്ങിയത്.
       ഇന്നു മുതൽ വിഷു കഴിഞ്ഞുള്ള ഒരാഴ്ച കൂടി കൺസ്യൂമർ ഫെഡില്‍ ചന്തകൾ പ്രവർത്തിക്കും. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ കൺസ്യൂമർ ഫെഡുകളിലേക്ക് എല്ലാ സാധനങ്ങളും എത്തിച്ചിരുന്നു. സഹകരണ സ്ഥാപനങ്ങളുടെ സഹായത്തോടുകൂടി ആയിരിക്കും കൺസ്യൂമർ ഫെഡിന്റെ പ്രവർത്തനം.

Post a Comment

0 Comments

Ad Code

Responsive Advertisement