Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഡിസിഎൽ തൊടുപുഴ പ്രവിശ്യാ ക്യാമ്പ് തുടങ്ങി.

ഡിസിഎൽ തൊടുപുഴ പ്രവിശ്യാ ക്യാമ്പ് തുടങ്ങി.
തൊടുപുഴ: ഡിസിഎൽ തൊടുപുഴ പ്രവിശ്യയുടെ രണ്ടാമത് പെറ്റ്സ് ക്യാമ്പ് മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ തുടങ്ങി. രാവിലെ 9.30ന് കോ - ഓർഡിനേറ്റർ റോയ് ജെ. കല്ലറങ്ങാട്ട് പതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷേർളി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ലക്കി സ്റ്റാർ ഓഫ് ദി ക്യാമ്പ് പ്രഖ്യാപനം കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ നടത്തി. തുടർന്ന് ലക്കി സ്റ്റാർ ക്യാമ്പ് ഉദ്ഘാടനം ബ്ലോക്ക് മെമ്പർ എൻ.കെ. ബിജു നിർവഹിച്ചു. ഫാ. ജോൺ പാളിത്തോട്ടം, പ്രിൻസിപ്പൽ സിസ്റ്റർ ലിസ് ലിൻ, ക്യാമ്പ്
ഓർഗനൈസർ എബി ജോർജ്, മനോജ് റ്റി. ബെഞ്ചമിൻ, റോയ്. ജെ. കല്ലറങ്ങാട്ട്, ഡയറക്ടർമാരായ ബീന സണ്ണി, മെറീന സെബാസ്റ്റ്യൻ, പെട്ര മരിയ റെജി, കൃഷ്ണപ്രസാദ് പനോളിൽ, കെയിൻ ഡി. തോമസ് എന്നിവർ പ്രസംഗിച്ചു. ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ കൊച്ചേട്ടൻ, അഞ്ജു എസ്. നായർ, പ്രൊഫ. ജോയിസ് മുക്കുടം, ജെയ്സൺ പി. ജോസഫ്, ഫാ. ജിനോ പുന്നമറ്റത്തിൽ, ബിനോയി മൂഴയിൽ, ജോൺസൺ വേങ്ങത്തടം, ഐ.ക്യൂ മാൻ അജി ആർ.  എന്നിവർ ക്ലാസുകൾ നയിച്ചു. ജയ്നമ്മ സ്റ്റീഫൻ, വിവിഷ് വി. റോളൻറ് എന്നിവർ അതിഥി വചനം നൽകി. 
       സാം ക്രിസ്റ്റി ദാനിയേലുമായി അഭിമുഖവും ഫാ. ജോസ് കിഴക്കയിലുമായി മുഖാമുഖവും ഉണ്ടായിരിക്കും. സുജി മാസ്റ്റർ ഗ്രാമദർശന സന്ദേശം നൽകും. കുരുവിള ജേക്കബ് സംവാദവും മിനി ജെസ്റ്റിൻ ക്യാമ്പ് ക്വിസും നയിക്കും. പ്രസംഗ, സംഗീത മൽസരങ്ങൾ, ക്യാമ്പ് ക്വിസ്, യോഗ, പഠന യാത്ര, ക്യാമ്പ് പത്രം, കലാനിശ, എയ്റോബിക്സ് എന്നിവയും ഉണ്ടായിരിക്കും. 
      13 ന് ഉച്ചയ്ക്ക് 1.30ന് മന്ത്രി റോഷി അഗസ്റ്റിൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എംപി സമാപന സന്ദേശം നൽകും. റവ. ഡോ. തോമസ് പോത്തനാമുഴി അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം സി.വി. സുനിത, അഡ്വ. അരുൺ ചെറിയാൻ, ജോയി നടുക്കുടി, മിന്നൽ ജോർജ്, ക്യാമ്പ് ചീഫ്  തോമസ് കുണിഞ്ഞി, പ്രോഗ്രാം കൺവീനർ സിബി കണിയാരകത്ത്, സിസ്റ്റർ ലിറ്റി, ജോസ് ചുവപ്പുങ്കൽ, ഡയറക്ടർ റെജീന സെബാസ്റ്റ്യൻ, ജോസഫ് ആൻറണി, ഫിലോമിന ജെ. പൈകട എന്നിവർ പ്രസംഗിക്കും. മദർ സുപ്പീരിയർ സിസ്റ്റർ എലിസബത്ത് ബഹുമതിപത്ര വിതരണം നടത്തും.

Post a Comment

0 Comments

Ad Code

Responsive Advertisement