Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വേനലവധി: വിദ്യാർത്ഥികൾക്ക് കായികോല്ലാസത്തിന് അവസരമൊരുക്കും.

വേനലവധി: വിദ്യാർത്ഥികൾക്ക് കായികോല്ലാസത്തിന് അവസരമൊരുക്കും.

ആലപ്പുഴ: വേനൽ അവധിക്കാലം വിദ്യാർത്ഥികൾക്ക് കൂടുതൽ ക്രിയാത്മകവും ഉല്ലാപ്രദവുമാക്കാനും കായികക്ഷമത വർദ്ധിപ്പിക്കുന്നതിനുമായി കായികമേഖലയിൽ പുതിയ പദ്ധതി ആവിഷ്കരിക്കുമെന്ന് ആലപ്പുഴ ജില്ല കളക്ടർ അലക്സ് വർഗീസ്. നിലവിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി വേനലവധി ക്യാമ്പ് നടത്തുന്ന അസോസിയേഷനുകൾ, കായിക അദ്ധ്യാപകർ, കായിക മേഖലയിലെ വിവിധ സംഘടനകൾ എന്നിവരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ.

        നിലവിൽ നടന്നുകൊണ്ടിരിക്കുന്ന വേനൽ ക്യാമ്പുകൾ കൂടുതൽ പ്രവർത്തനക്ഷമമാക്കും. വിവിധ കായിക അദ്ധ്യാപകരുടെയും കൗൺസിലർമാരുടെയും സേവനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കായിക മേഖലയിൽ വിവിധ പഞ്ചായത്തുകളിൽ ലഭ്യമായ സൗകര്യങ്ങൾ യോഗം ചർച്ച ചെയ്യുകയും അത് കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement