Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രധാനമന്ത്രി വീണ്ടും തൃശൂരിൽ.

പ്രധാനമന്ത്രി വീണ്ടും തൃശൂരിൽ.

തൃശൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കരുവന്നൂരിലെത്തും. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ പ്രചാരണത്തിനാകും മോദിയെത്തുക. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ സിപിഐഎമ്മിനെതിരെ നിലപാട് കടുപ്പിച്ചതിനിടെയാണ് പ്രധാനമന്ത്രിയുടെ വരവ്. എന്നാൽ, പ്രധാനമന്ത്രിയെത്തുന്ന തീയതി നിശ്ചയിച്ചിട്ടില്ല.
          പ്രധാനമന്ത്രിയുടെ സുരക്ഷാക്രമീകരണങ്ങളെ സംബന്ധിച്ച് സംസ്ഥാന ഇന്‍റലിജന്‍സിനോട് എസ്പിജി റിപ്പോര്‍ട്ട് തേടി. കരുവന്നൂരിനോട് ചേര്‍ന്ന് ഇരിങ്ങാലക്കുടയില്‍ വേദിയൊരുക്കാനാണ് നീക്കം. തൃശൂര്‍ മണ്ഡലത്തില്‍ ചാവക്കാടും പരിഗണിക്കുന്നുണ്ട്. ആലത്തൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനും പ്രധാനമന്ത്രി എത്തിയേക്കും. കുന്നംകുളത്താതായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനം.
          വിജയസാധ്യതയുള്ള എ ക്ലാസ് മണ്ഡലമായി ബിജെപി പരിഗണിക്കുന്ന മണ്ഡലമാണ് തൃശൂര്‍. കരിവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് പ്രധാന പ്രചാരണ ആയുധമാക്കാനാണ് ബിജെപിയുടെ തീരുമാനം.

Post a Comment

0 Comments

Ad Code

Responsive Advertisement