Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചു.


വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ അച്ഛനും മകനും മരിച്ചു. 
അമ്പലപ്പുഴ: പുറക്കാട് ഉണ്ടായ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. ക്ഷേത്രദർശനത്തിന് ബൈക്കിൽ പോയ അച്ഛനും മകനുമാണ് ടോറസ് ലോറിയിടിച്ച് മരിച്ചത്. കൂടെയുണ്ടായിരുന്ന മാതാവിന് ഗുരുതരമായി പരിക്കേറ്റു..
           പുറക്കാട് പുന്തല കളത്തിൽപ്പറമ്പിൽ സുദേവ് (45), മകൻ ആദി ദേവ് (12) എന്നിവരാണ് മരിച്ചത്. ഭാര്യ വിനീതയെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
        ഇന്ന് രാവിലെ ദേശീയപാതയിൽ പുറക്കാട് ജംഗ്ഷന് സമീപമായിരുന്നു അപകടം. പുന്നപ്ര സ്വദേശിയായ മത്സ്യ വിൽപ്പനക്കാരനായ പ്രകാശൻ്റെ സൈക്കിളിൽത്തട്ടി ബൈക്ക് റോഡിലേക്ക് വീണപ്പോൾ എതിരെ വന്ന ടോറസ് ഇടിച്ചാണ് അപകടമുണ്ടായത്. സുദേവ് അപകടസ്ഥലത്ത് വച്ചും ആദിദേവ് ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement