Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഒഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കൾ മരിച്ച നിലയിൽ; പരിസരത്തു നിന്ന് സിറിഞ്ചുകൾ കണ്ടെത്തി.

ഒഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കൾ മരിച്ച നിലയിൽ; പരിസരത്തു നിന്ന് സിറിഞ്ചുകൾ കണ്ടെത്തി.
കോഴിക്കോട്: വടകര ഒഞ്ചിയത്ത് രണ്ടു യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നു രാവിലെ എട്ടു മണിയോടെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒഞ്ചിയത്തെ നെല്ലാച്ചേരിയിലെ ടവറിനു സമീപമാണ് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓർക്കാട്ടേരി കാളിയത്ത് ശങ്കരന്റെ മകൻ രൺദീപ് (30), കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകൻ അക്ഷയ് (26) എന്നിവരാണ് മരിച്ചത്. പോലീസെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
         ഇവരുടെ കൂടെ അവശനിലയിൽ കണ്ടെത്തിയ ചെറിയതുരുത്തി ശ്രീരാഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹരിമരുന്നിന്റെ അമിത ഉപയോഗമാണ് മരണകാരണമെന്ന് സംശയിക്കുന്നു. സമീപത്തുനിന്ന് സിറിഞ്ചുകൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്ത് സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തിവരികയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement