Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സുഹൃത്തുക്കളായ യുവാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

സുഹൃത്തുക്കളായ യുവാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.


തിരു.: സുഹൃത്തുക്കളായ യുവാക്കള്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍. നെടുമങ്ങാട് ഉളിയൂർ മണക്കോട് കാവിയോട്ടുമുകള്‍ കർവേലിക്കോളനിയില്‍ വിജീഷ് (26), വർക്കല സ്വദേശി ശ്യാം (26) എന്നിവരാണ് മരിച്ചത്. പൂവത്തൂർ കുശർക്കോട് തെള്ളിക്കുഴിയില്‍ അടുത്തടുത്ത പറങ്കിമാവുകളില്‍ തൂങ്ങിയ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
       രാത്രി ഒമ്പതോടെ പ്രദേശവാസികളാണ് മൃതദേഹങ്ങള്‍ കണ്ടത്. തുടർന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ജെസിബി ഡ്രൈവറാണ് വിജീഷ്. വെള്ളിയാഴ്ച വൈകിട്ടു മുതല്‍ വിജീഷിനെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ ഇതുസംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്‍കാനിരിക്കെയാണ് മൃതദേഹം കണ്ടെത്തിയത്.
        രണ്ടു ദിവസം മുമ്പ് വിജീഷിന്റെ വീടിനു സമീപത്ത് ഒരു ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടിരുന്നതായും ഇപ്പോള്‍ അതവിടെ കാണാനില്ലെന്നും നാട്ടുകാർ പറഞ്ഞു ശ്യാമും വിജീഷും സൗഹൃദത്തിലായത് എങ്ങനെയെന്നത് സംബന്ധിച്ച്‌ ബന്ധുക്കള്‍ക്കും അറിവില്ല. അല്‍ഫോണ്‍സണ്‍, വിജയമ്മ ദമ്പതികളുടെ മകനാണ് വിജീഷ്. സഹോദരൻ: മഹേഷ്. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement