Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇവിഎം മെഷീൻ ഹാക്ക് ചെയ്യാനാകുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ.

ഇവിഎം മെഷീൻ ഹാക്ക് ചെയ്യാനാകുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച കേസിൽ ഒരാൾ പിടിയിൽ.
കൊച്ചി: ഇവിഎം മെഷീൻ ഹാക്ക് ചെയ്യാനാകുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച കേസിൽ ഒരാൾ പിടിയിലായി. വെണ്ണല സ്വദേശി കുര്യനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്ത ശേഷം കുര്യനെ ജാമ്യത്തിൽ വിട്ടയച്ചു.
         ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇവിഎം വിവി പാറ്റ് മെഷീൻ ഹാക്ക് ചെയ്യാനാകുമെന്ന് കുര്യൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വിശദമായ കുറിപ്പ് പോസ്റ്റ് ചെയ്തത്. സംഭവത്തിൽ പാലാരിവട്ടം പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. അതേസമയം, പാലാരിവട്ടം സ്വദേശിയായ മറ്റൊരാൾക്കെതിരെയും സമാന രീതിയിൽ കേസ് എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവിഎം ഹാക്ക് ചെയ്യാനാകുമെന്ന് തെറ്റി​ദ്ധരിപ്പിക്കുന്ന തരത്തിലുള്ള ഐടി വിദഗ്ദ്ധന്റെ വീഡിയോ ഒരു തമിഴ് യൂട്യൂബ് ചാനാൽ വാർത്തയാക്കിയിരുന്നു. ഇതിൽ നിന്നുള്ള ദൃശ്യം ഇവർ പ്രചരിപ്പിച്ചെന്നാണ് കേസ്.

Post a Comment

0 Comments

Ad Code

Responsive Advertisement