Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അമ്മ തീകൊളുത്തിയ മക്കളിൽ ഒരാൾ മരിച്ചു.

അമ്മ തീകൊളുത്തിയ മക്കളിൽ ഒരാൾ മരിച്ചു.

കൊല്ലം: കരുനാ​ഗപ്പള്ളി തൊടിയൂരിൽ തീപ്പൊളളലേറ്റ് ചികിത്സയിലിരുന്ന ഏഴുവയസുകാരി മരിച്ചു. തൊടിയൂർ മനുവിൻ്റെ ഏഴ് വയസ്സുള്ള മകൾ അനാമികയാണ് മരിച്ചത്. കഴിഞ്ഞ മാർച്ച് അഞ്ചിനാണ് ഏഴും രണ്ടും വയസുള്ള മക്കളെ തീ കൊളുത്തിയ ശേഷം അമ്മ അർച്ചന ജീവനൊടുക്കിയത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് മക്കളായ അനാമിക (7) ആരവ് (2) എന്നിവർ ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിൽ പെൺകുട്ടിയാണ് ഇപ്പോൾ മരിച്ചത്.
          കുടുംബ പ്രശ്നങ്ങളായിരുന്നു ആത്മഹത്യയ്ക്ക് കാരണം. അർച്ചനയുടെ ഭർത്താവ് മനു പെയിന്റിങ് തൊഴിലാളിയാണ്. പെയിൻ്റിംഗിന് ഉപയോഗിക്കുന്ന തിന്നർ ഒഴിച്ചാണ് മക്കളെ തീകൊളുത്തി അർച്ചന  ജീവനൊടുക്കിയത്. പത്തനംതിട്ട സ്വദേശിയായ അർച്ചന സുഡാനിൽ നഴ്സ് ആയിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement