Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീട്ടമ്മയെ ആക്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.

വീട്ടമ്മയെ ആക്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ.
 കറുകച്ചാൽ: വീട്ടമ്മയെ ആക്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ ഇടയിരിക്കപ്പുഴ കാരമല ഭാഗത്ത്  പ്രിയംവദ ഗാർഡനിൽ പ്രകാശ് ചന്ദ്രൻ (62) എന്നയാളെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചു മണിയോടുകൂടി കാരമല സ്വദേശിനിയായ വീട്ടമ്മയെ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നു.  വീട്ടമ്മ ഇയാൾക്കെതിരെ വനിതാ സെല്ലിൽ പരാതി കൊടുത്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇയാൾ വീട്ടമ്മയെ ആക്രമിച്ചത്. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കറുകച്ചാൽ സ്റ്റേഷൻ എസ്എച്ച്ഓ ജയകുമാർ, എസ്ഐ സുനിൽ, സിപിഓമാരായ ശിവപ്രസാദ്, സിജു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement