Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പള്ളികളില്‍ 'ദ കേരള സ്റ്റോറി' പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത; ബോധവത്കരണമെന്ന് വിശദീകരണം.

പള്ളികളില്‍ 'ദ കേരള സ്റ്റോറി' പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത; ബോധവത്കരണമെന്ന് വിശദീകരണം.
ഇടുക്കി: 'ദ കേരള സ്റ്റോറി' പ്രദര്‍ശിപ്പിച്ച് ഇടുക്കി രൂപത. സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചത്. പള്ളികളിലെ ഇന്റന്‍സീവ് കോഴ്‌സിന്റെ ഭാഗമായായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം.
        കുട്ടികള്‍ക്ക് ബോധവത്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്നാണ് രൂപതയുടെ വിശദീകരണം. ഈ മാസം 2, 3, 4 തീയതികളിലാണ് ഇടുക്കി രൂപത സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്റന്‍സീവ് കോഴ്‌സ് സംഘടിപ്പിച്ചത്. ഇതില്‍ 10, 11, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ഇന്റന്‍സീവ് കോഴ്‌സിന്റെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിച്ചതെന്നും വര്‍ഗ്ഗീയമാനം നല്‍കിയതുകൊണ്ടാണ് ചിത്രം വിവാദ ചര്‍ച്ചയായതെന്നും ഇടുക്കി രൂപത മീഡിയ കോഡിനേറ്റര്‍ പറഞ്ഞു.
         സിനിമ സര്‍ക്കാര്‍ മാധ്യമത്തിലൂടെ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement