Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കളുമായി പാകിസ്താൻ പൗരന്മാർ പിടിയിൽ.

കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കളുമായി പാകിസ്താൻ പൗരന്മാർ പിടിയിൽ.


ഗാന്ധിനഗർ: ​ഗുജറാത്ത് തീരത്തു നിന്നും കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കളുമായി പാകിസ്താൻ പൗരന്മാരെ പിടികൂടി. അന്താരാഷ്‌ട്ര സമുദ്രാതിർത്തി ലംഘിച്ച 14 പാകിസ്താനികളെയാണ് സുരക്ഷാ ഉദ്യോ​ഗസ്ഥർ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 90 കിലോ ലഹരിവസ്തുക്കൾ കണ്ടെടുത്തു. ഇതിന് വിപണിയിൽ 602 കോടി രൂപ വിലമതിക്കും
      ഇന്റലിജൻസ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാസേന പരിശോധന നടത്തിയത്. ഇന്ത്യൻ തീരദേശ സേനയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ​ഗുജറാത്തിലെ തീവ്രവാദ വിരുദ്ധസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പാകിസ്താനികളെ പിടികൂടിയതെന്നും അധികൃതർ വ്യക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement