Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജല അതോറിറ്റി, പൊതുമേഖലയിൽ നിലനിർത്തണം: കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻറ്റിയുസി)

ജല അതോറിറ്റി, പൊതുമേഖലയിൽ നിലനിർത്തണം: കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻറ്റിയുസി).


തൊടുപുഴ: ഏഷ്യൻ ഡവലപ്മെൻ്റ് ബാങ്കിൽ നിന്നും വായ്പ സ്വീകരിച്ച് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളിലെ കുടിവെള്ള വിതരണ ചുമതല 10 വർഷത്തേയ്ക്ക് സ്വകാര്യ കമ്പനികൾക്ക് കൈമാറുവാനുള്ള നടപടികൾ സർക്കാർ നിർത്തിവയ്ക്കണമെന്ന് കേരളാ വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) ഇടുക്കി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. വായ്പകൾ സ്വീകരിച്ചു കൊണ്ടുള്ള വികസന പ്രവർത്തനങ്ങൾ വാട്ടർ അതോറിറ്റിയിൽ നിലനിർത്തി നടപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ആദ്യഘട്ടത്തിൽ 2511 കോടി രൂപ വായ്പ സ്വീകരിച്ച് കൊച്ചി കോർപ്പറേഷനിലെ കുടിവെള്ള വിതരണ ചുമതലയാണ് സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാൻ തീരുമാനമെടുത്തിട്ടുള്ളത്. തുടർന്ന് തിരുവനന്തപുരം, കോഴിക്കോട് കോർപ്പറേഷനുകളിലെ ജലവിതരണ ചുമതലയും സ്വകാര്യ കമ്പനിയ്ക്ക് കൈമാറുന്നതാണ് പദ്ധതി. വാട്ടർ അതോറിറ്റിയെ സ്വകാര്യവൽക്കരിക്കുന്ന പദ്ധതികൾ അവസാനിപ്പിച്ച് ഇപ്പോൾ നടക്കുന്ന ജൽജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി രൂക്ഷമായ വേനലിൽ പൊതുജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കണം. ജീവനക്കാരെ നിയമിച്ചതല്ലാതെ ഇടുക്കി ജില്ലയിൽ പുതിയതായി ആരംഭിച്ച സർക്കിൾ, ഡിവിഷൻ ഓഫീസുകളുടെ പ്രവർത്തനം പൂർണ്ണ തോതിൽ ആരംഭിച്ചിട്ടില്ല. മലയോര മേഖലയുടെ കുടിവെള്ള ദൗർലഭ്യം പരിഹരിക്കാൻ ഉദ്ദേശിച്ച് ആരംഭിച്ച ഓഫീസുകളുടെ  പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

          ജില്ലാ പ്രസിഡൻ്റ് ടി.എം. ആസാദിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി. ബിജു ഉത്ഘാടനം ചെയ്തു. ട്രഷറർ ബി. രാഗേഷ് മുഖ്യപ്രഭാഷണം നടത്തി. സംഘടനാ നേതാക്കളായ ഷൈജു റ്റി.എസ്., മുഹമ്മദ് നൈസാം, ജിജു ജോൺ, ബിനു സി.പി., നവാസ് കെ.എസ്. തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement