ചരക്കുലോറി കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവർ മരിച്ചു.
മലപ്പുറം: കോട്ടയ്ക്കൽ പുത്തൂർ ഇറക്കത്തിൽ നിയന്ത്രണം വിട്ട ചരക്കുലോറി കടയിലേക്ക് ഇടിച്ചുകയറി ഡ്രൈവർ മരിച്ചു. പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് കോട്ടയ്ക്കിലേക്ക് വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. സംഭവസ്ഥലത്ത് വെച്ച് തന്നെ ഡ്രൈവർ മരിച്ചു. ഇയാൾ തമിഴ്‌നാട് സ്വദേശിയെന്നാണ് വിവരം.
ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ ലോറി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ലോറി വരുന്നത് കണ്ട് കടയിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. ഡ്രൈവറെ രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാനായത്. ജെസിബി ഉപയോഗിച്ച് ലോറി പുറകിലേക്ക് വലിച്ചുനീക്കിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
0 Comments