Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് ജീപ്പ് കത്തിനശിച്ചു; 16 പേർക്കെതിരെ കേസ്.

പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് ജീപ്പ് കത്തിനശിച്ചു; 16 പേർക്കെതിരെ കേസ്.

jeep

കണ്ണൂർ: നാദാപുരം മുടവന്തേരിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് ജീപ്പ് കത്തിനശിച്ച സംഭവത്തിൽ 16 പേർക്കെതിരെ കേസെടുത്തു. സ്‌ഫോടക വസ്തുക്കൾ അശ്രദ്ധമായി ഉപയോഗിച്ചതിനാണ് കേസ്. ജീപ്പിൽ പടക്കവുമായി എത്തിയവരെയും പടക്കം പൊട്ടിച്ചവരെയും പ്രതി ചേർത്തിട്ടുണ്ട്.

       പൊതുസ്ഥലത്ത് പടക്കം പൊട്ടിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കിയെന്ന് എഫ്ഐആറിൽ പറയുന്നു. ചൊവ്വാഴ്ച അർദ്ധരാത്രിയ്ക്ക് ശേഷമാണ് സംഭവം. കത്തിച്ച പടക്കങ്ങളിലൊന്ന് ജീപ്പിലേക്ക് വീണ് പൊട്ടുകയും ജീപ്പിൽ തീ പടരുകയുമായിരുന്നു. ജീപ്പിൽ സൂക്ഷിച്ചിരുന്ന പടക്കശേഖരത്തിന് തീപിടിച്ചതോടെ ജീപ്പ് കത്തി നശിച്ചു. തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെയും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലും നാല് പേർക്ക് പരിക്കേറ്റിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement