Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടിടിഇമാർ പ്രക്ഷോഭത്തിലേക്ക്; മേയ്‌ ഒന്നിന് പ്ലാറ്റ്ഫോമിൽ കിടന്ന് പ്രതിഷേധിക്കും.

ടിടിഇമാർ പ്രക്ഷോഭത്തിലേക്ക്; മേയ്‌ ഒന്നിന് പ്ലാറ്റ്ഫോമിൽ കിടന്ന് പ്രതിഷേധിക്കും.


പാലക്കാട്‌: അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തി ടിക്കറ്റ് പരിശോധകരുടെ വിശ്രമമുറികൾ നവീകരിക്കണമെന്ന റെയിൽവേ ബോർഡ് നിർദ്ദേശം പാലക്കാട്‌, തിരുവനന്തപുരം ഡിവിഷനുകളിൽ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ടിക്കറ്റ് പരിശോധകർ പ്രക്ഷോഭം ശക്തമാക്കുന്നു. വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹികൾ പാലക്കാട്‌ ഡിവിഷനിൽ സംയുക്ത ആക്ഷൻ കൗൺസിലിന് രൂപം നൽകി.
എല്ലാ ടിടിഇ റെസ്റ്റ്‌ റൂമുകളിലും എയർ കണ്ടീഷനിങ്, കുടിവെള്ളം, കാന്റീൻ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക, വനിത ടിടിഇമാർക്ക് പ്രത്യേകം വിശ്രമമുറികൾ സജ്ജമാക്കുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം ഡിവിഷനൽ റെയിൽവേ മാനേജർക്ക് നൽകിയതായി ഭാരവാഹികൾ പറഞ്ഞു.
          റെയിൽവേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ്‌ ഓർഗനൈസെഷൻ, എംപ്ലോയീസ് സംഘ്, മസ്ദൂർ യൂണിയൻ, ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ, ഒബിസി റെയിൽവേ എംപ്ലോയീസ് അസോസിയേഷൻ, ടിക്കറ്റ് എക്സാമിനേഴ്സ് വെൽഫെയർ ഫോറം എന്നീ യൂണിയനുകളാണ് സംയുക്ത ആക്ഷൻ കൗൺസിലിൽ ഉള്ളത്. മേയ്‌ ഒന്നിന് പാലക്കാട്‌, ഷൊർണ്ണൂർ, കണ്ണൂർ, മംഗലാപുരം സ്റ്റേഷനുകളിൽ ടിടിഇമാർ വിശ്രമമുറികൾ ബഹിഷ്കരിച്ച് പ്ലാറ്റ്ഫോമിൽ കിടന്ന് പ്രതിഷേധിക്കുമെന്ന് ഭാരവാഹികളായ വി. ഉണ്ണികൃഷ്ണൻ, മുജീബ് റഹ്മാൻ, പി.ആർ. ശശികുമാർ, കെ.കെ. കിരൺദാസ്, കെ. ശ്രീകുമാർ എന്നിവർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement