Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം. അഞ്ചു പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം. അഞ്ചു പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം.
പെരുമ്പാവൂർ: പുല്ലുവഴിയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മരണം. മലയാറ്റൂർ സ്വദേശി സദൻ (54)  ആണ് മരിച്ചത്. യാത്രക്കാരായ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 
         അല്ലപ്ര സ്വദേശികളായ സജീവ്, രാജി പ്രദീപ്, മലയാറ്റൂർ സ്വദേശികളായ രാജീവ്, മിനി ഷിബു എന്നിവരെ പരിക്കുകളോടെ പെരുമ്പാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് വയറിനും തലയ്ക്കുമാണ് പരിക്ക്. ഓട്ടോറിക്ഷാ ഡ്രൈവറെ കോലഞ്ചേരിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
          അങ്കമാലി ഭാഗത്തു നിന്ന് രോഗികളുമായി കോട്ടയത്തേക്ക് പോയതാണ് എതിർശയിൽ നിന്ന് വന്ന കാർ. ഇതിൽ ഉണ്ടായിരുന്ന ആളാണ് മരണമടഞ്ഞത്. എംസി റോഡിൽ പുല്ലുവഴി വില്ലേജ് ജംഗ്ഷനിൽ രാവിലെ ആറ് മണിയോടെയാണ് സംഭവം. നാട്ടുകാർ ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. മൂവാറ്റുപുഴ ഭാഗത്തു നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് ആളുകളുമായി പോയ ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിർദിശയിൽ  വന്ന ഓട്ടോറിക്ഷയിലും കാറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളും തകർന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement