Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അമ്മയ്ക്കൊപ്പം പോളിംഗ് സ്റ്റേഷനിൽ എത്തിയകുട്ടി 'ടിന്നർ' കുടിച്ചു. കുട്ടി ആശുപത്രിയിൽ.

അമ്മയ്ക്കൊപ്പം പോളിംഗ് സ്റ്റേഷനിൽ എത്തിയകുട്ടി 'ടിന്നർ' കുടിച്ചു. കുട്ടി ആശുപത്രിയിൽ.



മലപ്പുറം: അമ്മയ്ക്കൊപ്പം പോളിംഗ് സ്റ്റേഷനിൽ എത്തിയകുട്ടി 'തിന്നർ' കുടിച്ചു. കുട്ടി ആശുപത്രിയിൽ. പൊന്നാനി മണ്ഡലത്തിലെ തിരൂർ ചേന്നര വിവി യുപി സ്കൂളിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ചേന്നര സ്വദേശിനിയായ അമ്മയും കുഞ്ഞും വോട്ട് ചെയ്യാൻ എത്തിയത്. വോട്ടു ചെയ്യുന്നതിനായി അമ്മ ക്യൂവിൽ നിന്ന സമയത്ത് സ്കൂൾ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി പെയിന്റിങ്ങിനായി ഉപയോഗിക്കുന്ന ടിന്നർ കുടിക്കുകയായിരുന്നു. കുട്ടി ഛർദ്ദിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അമ്മയും കൂടെയുള്ളവരും കുട്ടിയെ ഉടനെ പുറത്തൂരിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും അവിടെ നിന്ന് തിരൂർ ജില്ലാ ആശുപത്രിയിലേക്കും കൊണ്ടുപോവുകയും ആയിരുന്നു.
           തെരഞ്ഞെടുപ്പ് ദിവസമായ ഇന്ന് നൂറുകണക്കിന് ആളുകളും കുട്ടികളും ഉൾപ്പെടെ എത്തുമെന്നറിഞ്ഞിട്ടും ടിന്നർ ഉൾപ്പെടെയുള്ള മാരക വസ്തുക്കൾ അലക്ഷ്യമായി സൂക്ഷിച്ചത് ഗുരുതര സുരക്ഷാ വീഴ്ചയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement