Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെഎസ്‌ഇബി ജീവനക്കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

കെഎസ്‌ഇബി ജീവനക്കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

കൊല്ലം: കെഎസ്‌ഇബി ജീവനക്കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പത്തനാപുരം വിളക്കുടി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ രഘു (56) വിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

        ഇലക്‌ട്രിസിറ്റി ഓഫീസിന് സമീപത്ത് ജനറേറ്റര്‍ റൂമിന് മുമ്പിലായാണ് ഇയാളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയാണ്. നാളെ പെന്‍ഷന്‍ ആകാനിരിക്കെയാണ് രഘു ആത്മഹത്യ ചെയ്യുന്നത്. സംഭവത്തില്‍ കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

       കഴിഞ്ഞ ദിവസം രാത്രിയോടെയാണ് രഘു തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ 5 മണിക്ക് സെക്ഷന്‍ ഓഫീസിന് സമീപത്തെ ബാങ്കിലേക്ക് ഒരു ജീവനക്കാരന്‍ എത്തിയപ്പോളാണ് ജനറേറ്റര്‍ റൂമിന് മുന്നില്‍ രഘുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement