Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; പത്തോളം പേർക്ക് പരിക്ക്.

ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരു മരണം; പത്തോളം പേർക്ക് പരിക്ക്.

കോഴിക്കോട്: ഫറോക്കിൽ ടൂറിസ്റ്റ് മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നു. അപകടത്തിൽ‌ ഒരാൾ മരിച്ചു. പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ 2.30നാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് ഉഡുപ്പിയിലേക്ക് പോയ ബസാണ് മറിഞ്ഞത്.
        ഫറോക്ക് മണ്ണൂർ വളവിലായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റവരിൽ രണ്ടു പേരുടെ നില ​ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോടുള്ള രണ്ടു ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement