Hot Posts

Ad Code

Responsive Advertisement

വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.


മുണ്ടക്കയം: ഭർത്താവിനോടുള്ള വിരോധത്താൽ വീട്ടമ്മയെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി കളപ്പുരക്കൽ വീട്ടിൽ അമൽ കെ.എഫ്. (25) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി കണ്ണിമല ഉറുമ്പിപ്പാലം ഭാഗത്തുള്ള വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചുകയറി വീടിന്റെ ജനൽ അടിച്ചു തകർക്കുകയും വീട്ടമ്മയെ അസഭ്യം പറയുകയും കടന്നുപിടിച്ച് കഴുത്തിൽ കത്തിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. കൂടാതെ ഇവരുടെ വീടിന്റെ  മുറ്റത്തിരുന്ന സ്കൂട്ടർ അടിച്ചു തകർക്കുകയും ചെയ്തു. ഇയാൾക്ക് വീട്ടമ്മയുടെ ഭർത്താവിനോട് വിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാളും സുഹൃത്തുക്കളും ചേർന്ന് വീട്ടിൽ കയറി അതിക്രമം നടത്തിയത്. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്എച്ച്ഓ ത്രീദീപ്ചന്ദ്രൻ, എസ്ഐ വിപിൻ കെ.വി., സിപിഓമാരായ ജോഷി എം. തോമസ്, റഫീഖ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement