Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.

മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി.


കോട്ടയം: മീനച്ചിലാറ്റിൽ ചുങ്കത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ചുങ്കം പാലത്തിന് താഴെയാണ് മൃതദേഹം മീനച്ചിലാറ്റിലൂടെ ഒഴുകിയെത്തിയ നിലയിൽ കണ്ടെത്തിയത്. 40 വയസ്സ് തോന്നിക്കുന്ന പുരുഷൻ്റെ മൃതദേഹമാണിത്.
          ഇന്ന് രാവിലെയാണ് നാട്ടുകാർ മൃതദേഹം കണ്ട് പോലീസിൽ വിവരം അറിയിച്ചത്. തുടർന്ന് കോട്ടയത്ത് നിന്നും ഫയർ ഫോഴ്സ് സംഘം എത്തി മൃതദേഹം കരയ്ക്ക് എടുക്കുകയായിരുന്നു. കോട്ടയം വെസ്റ്റ് പോലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മൃതദേഹം മാറ്റി.

Post a Comment

0 Comments

Ad Code

Responsive Advertisement