Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇ.ജെ. ആഗസ്തി യുഡിഎഫ് ജില്ലാ ചെയർമാൻ.

ഇ.ജെ. ആഗസ്തി യുഡിഎഫ് ജില്ലാ ചെയർമാൻ.
കോട്ടയം: ഇ.ജെ. ആഗസ്തിയെ യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാനായി തെരഞ്ഞെടുത്തു. കോട്ടയത്ത് ചേർന്ന യുഡിഎഫ് ജില്ലാ നേതൃത്വമാണ് താൽക്കാലിക ചെയർമാനായി ഇ.ജെ. ആഗസ്തിയെ തെരഞ്ഞെടുത്തത്.
         കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫാണ് ഇ.ജെ ആഗസ്തിയുടെ പേര് നിർദ്ദേശിച്ചത്. പ്രശ്നങ്ങളൊക്കെ കേരള കോൺഗ്രസ് തന്നെ പരിഹരിക്കട്ടെ എന്നും, സജി മടങ്ങി വന്നാൽ, ബാക്കി ആലോചിക്കാമെന്നും യോഗത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.
       എന്നാൽ, സജി മഞ്ഞക്കടമ്പലിൻ്റെ രാജി തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും സജിയുമായി ആശയവിനിമയം നടക്കുന്നുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു. രാജി ഒഴിവാക്കണോ എന്ന് തീരുമാനിക്കേണ്ടത് സജി മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
        യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. ഫ്രാൻസിസ് ജോർജ് അടക്കമുള്ളവർ യുഡിഎഫ് യോഗത്തിൽ പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement