Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പു തൊഴിലാളികൾക്ക് മേറ്റിന്‍റെ നിർദ്ദേശം.

ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ സ്വീകരണപരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പു തൊഴിലാളികൾക്ക് മേറ്റിന്‍റെ നിർദ്ദേശം.


കോട്ടയം: ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ സ്വീകരണ പരിപാടിയിൽ പങ്കെടുക്കാൻ തൊഴിലുറപ്പു തൊഴിലാളികൾക്ക് മേറ്റിന്‍റെ നിർദ്ദേശം. കോട്ടയം വിജയപുരത്താണ് സംഭവം. പര്യടനമുണ്ടെന്നും അതിനാല്‍ പണിക്ക് കയറേണ്ടെന്നുമാണ് നിര്‍ദ്ദേശം.         

        ജോലിക്ക് കയറിയതായി രേഖപ്പെടുത്തിയ ശേഷം തോമസ് ചാഴികാടന്‍റെ സ്വീകരണത്തിനു പോകാനാണ് നിർദ്ദേശം നൽകിയത്. മെമ്പർ പറഞ്ഞതനുസരിച്ചാണ് സന്ദേശം അയച്ചതെന്നാണ് മേറ്റിന്‍റെ ചുമതലയുള്ള ജ്യോതിയുടെ വിശദീകരണം. അതേസമയം, തൊഴിലുറപ്പ് തൊഴിലാളികളെ രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.ടി. സോമൻകുട്ടി ആരോപിച്ചു. പഞ്ചായത്ത് ഒമ്പതാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് നിർദ്ദേശം കിട്ടിയത്.

       എന്നാൽ, നിര്‍ദ്ദേശം നല്‍കിയെങ്കിലും തൊഴിലാളികളെല്ലാം തന്നെ ജോലിക്ക് ഹാജരായെന്നും സ്വീകരണയോഗത്തിന് പോയിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ തെര‍ഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement