Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ.

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ.



കോട്ടയം: കടുത്തുരുത്തിയിൽ യാത്രയ്ക്കിടയിൽ ബസിനുള്ളിൽ വച്ച് പെൺകുട്ടിയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം അയ്‌മനം പുലിക്കുട്ടിശ്ശേരി, പുത്തൻതോട് ഭാഗത്ത് ചേരിക്കൽ വീട്ടിൽ മോബിൻ സി. ജോർജ് (38) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിൽ യാത്ര ചെയ്തിരുന്ന ഇയാൾ മുട്ടുചിറ ഭാഗത്തു വച്ച് ഇയാളുടെ സീറ്റിന് സമീപമുളള സീറ്റിലിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കടുത്തുരുത്തി സ്റ്റേഷൻ എസ്ഐ ബഷീർ, എഎസ്ഐമാരായ സിംഗ് സി.ആർ., ശ്രീലതാമ്മാൾ, സിപിഓ രാജേഷ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement