Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ട്രാക്ക് അറ്റകുറ്റപ്പണികൾ: ചില ട്രെയിൻ സർവീസുകളിൽ മാറ്റം.

ട്രാക്ക് അറ്റകുറ്റപ്പണികൾ: ചില ട്രെയിൻ സർവീസുകളിൽ മാറ്റം.


പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷനു കീഴിലെ വിവിധയിടങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകളിൽ മാറ്റം. നാളെ മുതൽ 30 വരെയാണ് നിയന്ത്രണം.
       തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ ഏറനാട് എക്സ‌്പ്രസ് (16606) നാളെ (24-04-2024) ഒരു മണിക്കൂറും 10 മിനിറ്റും മംഗളൂരു സെൻട്രൽ - ഡോ. എംജിആർ ചെന്നൈ സെൻട്രൽ വെസ്റ്റ് കോസ്റ്റ‌് എക്സ്പ്രസ് (22638) 25ന് 35 മിനിറ്റും മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് (16605) 25ന് ഒരു മണിക്കൂറും 5 മിനിറ്റും വൈകി ഓടും. ഡോ.എംജിആർ ചെന്നൈ സൻട്രൽ - മംഗളൂരു സെൻട്രൽ വെസ്റ്റ‌് കോസ്‌റ്റ് എക്സ്പ്രസ് (22637) 27ന് മൂന്നു മണിക്കൂറും 30 മിനിറ്റും ഡോ.എംജിആർ ചെന്നൈ
സെൻട്രൽ - മംഗളൂരു സെൻട്രൽ
സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12685) 27ന് ഒരു മണിക്കൂറും 50 മിനിറ്റും തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ (16604) 27ന് ഒരു മണിക്കൂറും 40 മിനിറ്റും  വൈകി ഓടും. തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ് (16629) 27ന് ഒരു മണിക്കൂറും അമൃത്സർ - കൊച്ചുവേളി സൂപ്പർ ഫാസ്റ്റ‌് എക്സ്പ്രസ് (12484) 28ന് ഒരു മണിക്കൂറും 10 മിനിറ്റും ഡോ.എംജിആർ ചെന്നൈ സെൻട്രൽ - മംഗളൂരു സെൻട്രൽ വെസ്‌റ്റ് കോസ്‌റ്റ് എക്‌സ്പ്രസ് (22637) 29ന്  5 മണിക്കൂറും 30മിനിറ്റും ഡോ. എംജിആർ ചെന്നൈ സെൻട്രൽ - മംഗളൂരു സെൻട്രൽ സൂപ്പർ ഫാസ്‌റ്റ് എക്സ‌്പ്രസ് (12685) 29ന് രണ്ടു മണിക്കൂറും 10 മിനിറ്റും വൈകി ഓടും. തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ മാവേലി എക്സ്‌പ്രസ് (16604) 29ന് രണ്ടു മണിക്കൂറും തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസ് (16603) 30ന് 45 മിനിറ്റും ഡോ. എംജിആർ ചെന്നെ സെൻട്രൽ - മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22638) 30ന് 40 മിനിറ്റും  വൈകി ഓടും.
        കോയമ്പത്തൂർ ജംക്‌ഷൻ - കണ്ണൂർ എക്സ്‌പ്രസ് (16608) 30 ന് കോഴിക്കോട് യാത്ര അവസാനിപ്പിക്കും.


Post a Comment

0 Comments

Ad Code

Responsive Advertisement