Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

3500 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കും; 18,253 കോടി കൂടി കടമെടുക്കും.

3500 കോടിയുടെ കടപ്പത്രം പുറപ്പെടുവിക്കും; 18,253 കോടി കൂടി കടമെടുക്കും.

തിരു.: സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം 3500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പതു മാസം കടമെടുക്കാവുന്ന തുകയ്ക്ക് കേന്ദ്രം അനുമതി നൽകിയതിനു പിന്നാലെയാണ് തീരുമാനം. കടമെടുപ്പ് പരിധി സംബന്ധിച്ച കണക്കുകൂട്ടലിന്റെയും വെട്ടിക്കുറയ്ക്കലിന്റെയും കണക്ക് ഇനിയും നൽകിയിട്ടില്ല. നേരത്തേ നൽകിയ 3000 കോടിയും നിലവിൽ നൽകിയ 18,253 കോടിയുമടക്കം 21,253 കോടിയുടെ അനുമതിയാണ് നൽകിയിരിക്കുന്നത്. ഈ വർഷമാകെ 37,512 കോടി രൂപ കടമെടുക്കാമെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു. 

        കടപ്പത്രത്തിനായുള്ള ലേലം ചൊവ്വാഴ്ച റിസർവ് ബാങ്കിൻ്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനത്തിലൂടെ നടക്കും. 12 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 2000 കോടിയും 31 വർഷത്തേയ്ക്ക് 1500 കോടിയുമാണ് സമാഹരിക്കുന്നത്. സംസ്ഥാനം കടമെടുപ്പിലൂടെയുള്ള വരുമാനമായി ബജറ്റിലുൾപ്പെടുത്തിയതിൽ നിന്ന് 7016 കോടി രൂപ കുറച്ചാണ് കേന്ദ്രം കടമെടുപ്പ് പരിധി നിശ്ചയിച്ചിരിക്കുന്നത്.
      അതേസമയം, യാതൊരു തത്വദീഷയുമില്ലാതെ സംസ്ഥാനം കടമെടുക്കുമ്പോൾ, ഇവയൊക്കെ എങ്ങനെ വീട്ടാനാകുമെന്നാണ് പൊതുജനം ചിന്തിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement