Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുറ്റാലത്ത് മലവെള്ളപ്പാച്ചില്‍; സഞ്ചാരികൾ ഓടി രക്ഷപ്പെട്ടു; വിദ്യാര്‍ത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു.

കുറ്റാലത്ത് മലവെള്ളപ്പാച്ചില്‍; സഞ്ചാരികൾ ഓടി രക്ഷപ്പെട്ടു; വിദ്യാര്‍ത്ഥി ഒഴുക്കിൽപ്പെട്ട് മരിച്ചു.

തെങ്കാശി: തമിഴ്നാട് കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു. തിരുനെൽവേലി സ്വദേശിയായ അശ്വിൻ എന്ന 17കാരനാണ് മരിച്ചത്. പെട്ടെന്നുണ്ടായ മഴവെള്ളപ്പാച്ചിലിൽ വെള്ളച്ചാട്ടത്തിൽ കുളിച്ചു കൊണ്ടിരുന്ന വിനോദസഞ്ചാരികൾ ഓടി രക്ഷപ്പെടുകയായിരുന്നു. അതിനിടെ മഴ കനത്തതോടെ ഊട്ടിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി.  
      വൈകിട്ടാണ് തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. വെള്ളച്ചാട്ടത്തിലേക്കുള്ള നടവഴിയിലൂടെയടക്കം വെള്ളം കവിഞ്ഞൊഴുകി. കുളിച്ചു കൊണ്ടിരുന്ന വിനോദസഞ്ചാരികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെയാണ് തിരുനെൽവേലി സ്വദേശിയായ അശ്വിൻ എന്ന 17കാരനെ കാണാതായത്. ഡ്രോൺ അടക്കം എത്തിച്ചുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മഴ കനക്കുമ്പോൾ സ്ഥിരമായി മഴവെള്ളപ്പാച്ചിൽ ഉണ്ടാകാറുള്ള മേഖലയിൽ ജാഗ്രതാനിർദ്ദേശം നൽകാറുണ്ട്. എന്നാൽ, ഇത്തവണ മുന്നറിയിപ്പ് നൽകാത്തതാണ് വിനോദസഞ്ചാരികൾ കുളിക്കാൻ ഇറങ്ങാൻ കാരണം. 

Post a Comment

0 Comments

Ad Code

Responsive Advertisement