Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ.

ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയ രണ്ട് യുവാക്കൾ അറസ്റ്റിൽ.

കണ്ണൂർ: കണ്ണൂർ താളിക്കാവിൽ ലഹരി വസ്തുക്കൾ വിൽപ്പന നടത്തിയ രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശികളായ മുഹമ്മദ് മഷൂദ് (28), മുഹമ്മദ് ആസാദ് (27) എന്നിവരെയാണ് കണ്ണൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. ഇവരിൽ നിന്ന് 207.84 ഗ്രാം മെത്താംഫിറ്റമിൻ കണ്ടെടുത്തു.
      സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ഷിജുമോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷിബു കെ.സി., അബ്ദുൾ നാസർ ആർ.പി., സിവിൽ എക്സൈസ് ഓഫീസർമാരായ ഷാൻ ടി.കെ., ഗണേഷ് ബാബു പി.വി., സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സോൾ ദേവ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement