Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഉപഭോക്താക്കളുടെ പേരിൽ വായ്പ എടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

ഉപഭോക്താക്കളുടെ പേരിൽ വായ്പ എടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

കോട്ടയം: ഉപഭോക്താക്കളുടെ പേരിൽ ലക്ഷങ്ങളുടെ വായ്പ എടുത്ത് തട്ടിപ്പ് നടത്തിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി 4-ാം മൈൽ നെടുമല ഭാഗത്ത് പയ്യനാനിയിൽ വീട്ടിൽ ശ്രീജിത്ത് പി.ബി. (27) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. കിടങ്ങൂരിൽ ആർബി ഹോം ഗാലറി എന്ന പേരിൽ ഗൃഹോപകരണ സ്ഥാപനം നടത്തിയിരുന്ന ഉണ്ണികൃഷ്ണനും ബജാജ് ഫിനാൻസ് സ്ഥാപനത്തിലെ ഫീല്‍ഡ് ഓഫീസറായ ഇയാളും ചേര്‍ന്ന് കിടങ്ങൂർ സ്വദേശിയായ യുവാവില്‍ നിന്നും ഇയാളറിയാതെ 3,20,000 രൂപ തട്ടിയെടുക്കുകയായിരുന്നു. ഗൃഹോപകരണ സ്ഥാപനത്തിൽ ഇഎംഐ വ്യവസ്ഥയിൽ മൊബൈൽ ഫോൺ വാങ്ങുവാന്‍ എത്തിയ യുവാവിൽ നിന്നും ഇയാളുടെ രേഖകൾ വച്ച് ഇയാൾ അറിയാതെ ബജാജ് ഫിൻ സെർവു കമ്പനിയിൽ നിന്നും ലോൺ എടുത്ത് രണ്ടുതവണകളായി മൂന്നു ലക്ഷത്തി ഇരുപതിനായിരം രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. ഇതിന് സ്ഥാപന ഉടമയെ ഈ ഫിനാൻസ് സ്ഥാപനത്തിലെ തന്നെ  ജീവനക്കാരനായ ശ്രീജിത്ത് സഹായിച്ചതായി കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ഥാപന ഉടമയായ ഉണ്ണികൃഷ്ണനെ ഉപഭോക്താക്കളുടെ പേരില്‍ പണം തട്ടിയ കേസില്‍ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കിടങ്ങൂർ സ്റ്റേഷൻ എസ്എച്ച്ഓ റ്റി. സതികുമാർ, എസ്ഐമാരായ സൗമ്യന്‍ വി.എസ്., സുധീര്‍, എഎസ്ഐ പ്രീത, സിപിഓമാരായ അരുണ്‍ പി.സി., ജോസ് ചാന്തർ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

Post a Comment

0 Comments

Ad Code

Responsive Advertisement