Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

'സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം'; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മീഷന്റെ ശുപാര്‍ശ.

'സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം'; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മീഷന്റെ ശുപാര്‍ശ.

തിരു.: പുതിയ അദ്ധയനവര്‍ഷത്തിന്റെ തുടക്കത്തില്‍ എല്ലാ സ്‌കൂളുകളിലും ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മീഷന്റെ നിര്‍ദ്ദേശം. പിടിഎ രൂപീകരണവും പിടിഎ എക്‌സിക്യുട്ടീവ് കമ്മറ്റിയുടെ പ്രവര്‍ത്തനവും സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിച്ച് ആയിരിക്കണമെന്ന നിര്‍ദ്ദേശം എല്ലാ സ്‌കൂളുകള്‍ക്കും നല്‍കണമെന്നും ശുപാര്‍ശ ചെയ്തു. 
           വിദ്യാഭ്യാസ മന്ത്രിയെ ഓഫീസില്‍ എത്തി സന്ദര്‍ശിച്ച വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ അഡ്വ. പി. സതീദേവിയും അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രനുമാണ് ശുപാര്‍ശ കൈമാറിയത്. ഇന്റേണല്‍ കമ്മറ്റി കൃത്യമായി യോഗം ചേരുന്നുണ്ടെന്ന് നിരീക്ഷിക്കുന്നതിന് ജില്ലാതലത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഒരു ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തണമെന്ന് ശുപാര്‍ശ ചെയ്തു. പല വിദ്യാലയങ്ങളിലും പോഷ് ആക്ട് അനുശാസിക്കുന്ന പരാതി പരിഹാരസംവിധാനം രൂപീകരിച്ചിട്ടില്ല എന്നാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അദ്ധ്യാപികമാര്‍ വനിതാ കമ്മീഷനു നല്‍കുന്ന പരാതികളിലൂടെ വ്യക്തമായിട്ടുള്ളത്. രൂപീകരിച്ചിട്ടുള്ളിടത്തു തന്നെ ഇന്റേണല്‍ കമ്മറ്റി കൃത്യമായി യോഗം ചേരുകയോ, പരാതി വന്നു കഴിഞ്ഞാല്‍ അതു പരിഹരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. അതിനാല്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിക്കാത്ത എല്ലാ സ്‌കൂളുകള്‍ക്കെതിരേയും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ശുപാര്‍ശ ചെയ്തതായി കമ്മീഷന്‍ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement