Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പതിനാലുകാരൻ, മണ്ണെടുത്ത കുഴിയിൽ മുങ്ങി മരിച്ചു.

പതിനാലുകാരൻ, മണ്ണെടുത്ത കുഴിയിൽ മുങ്ങി മരിച്ചു.



തൃശ്ശൂർ: വെള്ളറക്കാട് ബന്ധുവീട്ടിൽ വിരുന്നുന്നെത്തിയ പതിനാല് വയസ്സുകാരൻ മണ്ണെടുത്ത കുഴിയിൽ മുങ്ങി മരിച്ചു. എരുമപ്പെട്ടി വെള്ളറക്കാട് ചിറമനേങ്ങാട് പതിനൊന്നു മണിയോടെ ആയിരുന്നു അപകടം നടന്നത്. എടപ്പാൾ സ്വദേശി ചെമ്പകശ്ശേരി വീട്ടിൽ പുരുഷോത്തമന്റെ മകൻ അക്ഷയ് ആണ് മരിച്ചത്.
        കൂട്ടുകാരുമൊത്ത് വെള്ളറക്കാട് ചിറമനേങ്ങാട് കക്കാട്ടുപാറയിലെ മണ്ണെടുത്ത കുഴിയിൽ കുളിക്കാൻ ഇറങ്ങിയ അക്ഷയ് മുങ്ങിത്താഴുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്നവർ ബഹളം വച്ചതോടെ ഓടിയെത്തിയ നാട്ടുകാർ കുട്ടിയെ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിഫലമായതിനെ തുടർന്ന് തുടർന്ന് കുന്നംകുളം അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ ബി. വൈശാഖിന്റെ നിർദ്ദേശ പ്രകാരം സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ നിമിഷങ്ങൾക്കകം കുട്ടിയെ പുറത്തെടുത്തു. കുട്ടിയെ ഉടന്‍ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement