Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബീനാ പ്രഭ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്.

ബീനാ പ്രഭ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്.


പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയി ബീനാ പ്രഭ തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ മുൻ ധാരണ പ്രകാരം കേരള കോൺഗ്രസിലെ (എം) മായ അനിൽ രാജിവച്ച ഒഴിവിലാണ് സിപിഎമ്മിൽ നിന്ന് പുതിയ വൈസ് പ്രസിഡന്റിനെ ഇന്നലെ (ചൊവ്വ) എതിരില്ലാതെ തിരഞ്ഞെടുത്തത്. കൊടുമൺ ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് ബീനാ പ്രഭ. നിലവിൽ ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷയാണ്.
        ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ ആർ. അജയകുമാറാണ് ബീനാ പ്രഭയെ നാമനിർദ്ദേശം ചെയ്തത്. രാജി പി. രാജപ്പൻ പിന്താങ്ങി. നിലവിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ രാജി പി. രാജപ്പൻ ആണ് ആദ്യം വൈസ് പ്രസിഡന്റ് ആയത്. തുടർന്ന് ജനതാദളിലെ സാറാ തോമസ്, മായാ അനിൽ എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചു. 

        ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് വൈസ് പ്രസിഡന്റ് ആയി ബീനാ പ്രഭയെ തിരഞ്ഞെടുത്തത്. കൊടുമൺ പഞ്ചായത്ത് അംഗം, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement