Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നഗരമദ്ധ്യത്തിലെ നിരവധി കടകളിൽ മോഷണം.

നഗരമദ്ധ്യത്തിലെ നിരവധി കടകളിൽ മോഷണം.


കോട്ടയം: നഗരമദ്ധ്യത്തിൽ ചന്തക്കവലയിലെ നിരവധി കടകളിൽ മോഷണം. മാർക്കറ്റ് ജംഗ്ഷനിലെ കെകെ റോഡരികിലെ ആറ് കടകളിലാണ് കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെ മോഷണം നടന്നത്.
         മങ്കി ക്യാപ്പ് ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയതെന്ന് കടകളിലെ നിരീക്ഷണ ക്യാമറകളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഫാക്ടറി സെയിൽ, ഫാഷൻ പാർക്ക്, ഷെയ്ക്ക് മാജിക്, കൃഷ്ണ മെഡിക്കൽസ്, പെറ്റൽസ്, ഇഎം ബ്രോയ്ഡറി വർക്ക്സ് എന്നീ കടകളിലാണ് മോഷണം നടന്നത്. കടകളുടെ താഴ് തകർത്താണ് കവർച്ച. ഓരോ കടകളിൽ നിന്നും 3000 മുതൽ 5000 രൂപ വരെയുള്ള പണമാണ് നഷ്ടപെട്ടിരിക്കുന്നത്. കടകളിലെ സാധനങ്ങൾ എല്ലാം വലിച്ചു വാരിയിട്ട നിലയിലുമാണ്.
        വിരലടയാളം വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കോട്ടയം വെസ്റ്റ് പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement