മന്ത്രി യാത്രക്കാരെ വിളിച്ചു: എല്ലാവരും വിവരിച്ചത് എംഎല്‍എ യുടെ ഗുണ്ടായിസം.
May 01, 2024
മന്ത്രി യാത്രക്കാരെ വിളിച്ചു: എല്ലാവരും വിവരിച്ചത് എംഎല്‍എ യുടെ ഗുണ്ടായിസം.
തിരു.: തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്ന സൂപ്പര്‍ ഫാസ്റ്റ് ബസിനു മുന്‍പിലാണ് മേയറുടെയും ഭര്‍ത്താവ് എംഎല്‍എയുടെയും അഭ്യാസം നടന്നതെന്ന് വ്യക്തം. ഇതിന്റെ യഥാര്‍ത്ഥ സംഭവം കണ്ടത് 12 പേരാണ്. തൃശൂരില്‍ നിന്നും തിരുവനന്തപുരം വരെ റിസര്‍വേഷനില്‍ യാത്ര ചെയ്തവര്‍. സംഭവം തുടങ്ങുന്നതു മുതല്‍ പെരുവഴിയില്‍ ഇറങ്ങി നില്‍ക്കേണ്ട ഗതികേടിന്റെ അവസാനം വരെയും ആ യാത്രക്കാരുണ്ടായിരുന്നു. അവരോടാണ് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ കാര്യങ്ങള്‍ തിരക്കിയത്. റിസര്‍വേഷന്‍ ചാര്‍ട്ട് കെഎസ്ആര്‍ടിസിയില്‍ നിന്നും വാങ്ങി ഓരോ യാത്രക്കാരനെയും നേരിട്ട് വിളിച്ച് കാര്യം തിരക്കുയായിരുന്നു. ഓരോരുത്തരും നല്‍കിയത് ഒരേ മറുപടി തന്നെയായിരുന്നു. മേയറും സംഘവും മൊട കാണിച്ചതാണ്. ഡ്രൈവറെ പ്രകോപിക്കുകയാണ് മേയര്‍ ചെയ്തതെന്നും യാത്രക്കാര്‍ പറഞ്ഞു. മാത്രമല്ല, തങ്ങള്‍ ബുക്ക് ചെയ്ത് നടത്തിയ യാത്ര പൂര്‍ത്തിയാക്കാനായില്ല എന്ന പരാതിയും ഉന്നയിച്ചു. യാത്ര അവസാനിക്കാന്‍ കിലോമീറ്ററുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും തങ്ങളെ പെരുവഴിയില്‍ ഇറക്കി വിടുകയാണ് എംഎല്‍എ സച്ചിന്‍ ദേവ് ചെയ്തതെന്നും യാത്രക്കാര്‍ പരാതിയായി പറയുന്നു. എംഎല്‍എ ബസില്‍ കയറി വന്നാണ് യാത്രക്കാരെ ഇറക്കി വിട്ടത്. തുടര്‍ന്ന് കണ്ടക്ടര്‍ സീറ്റില്‍ ഇരുന്ന് കാലിന്‍മേല്‍ കാല് കയറ്റിവെച്ചാണ് ഉത്തരവിട്ടത്. എല്ലാവരും ബസില്‍ നിന്നിറങ്ങിപ്പോകണമെന്നും, ഈ ബസ് ഇനി അനങ്ങില്ലെന്നുമാണ് പറഞ്ഞത്. എംഎല്‍എയ്‌ക്ക് അപ്പോള്‍ ഒരു നാലംകിട ഗുണ്ടയുടെ ശരീര പ്രകൃതമായിരുന്നു ഉണ്ടായിരുന്നതെന്നുമാണ് യാത്രക്കാര്‍ പറയുന്നത്. റിസര്‍വേഷന്‍ ചെയ്ത് ആ ബസില്‍ യാത്ര ചെയ്ത ഒരു യാത്രക്കാരന്‍ പോലും ഡ്രൈവര്‍ക്കെതിരേ ഒരു വാക്കു പോലും പറഞ്ഞിട്ടില്ല.
അതിനിടെ, സംഭവത്തിൻ്റെ നിർണ്ണായക തെളിവാക്കേണ്ടിയിരുന്ന ബസിലെ സിസി ടിവിയിലെ മെമ്മറി കാർഡ് മുക്കി. ബസ് തരൂർ യാത്ര കഴിഞ്ഞു വരവേ പോലീസ് പരിശോധിച്ചപ്പോൾ മെമ്മറി ഇല്ലായിരുന്നുവത്രേ.
'ചത്തത് കീചകനെങ്കിൽ ......' എന്നു തുടങ്ങുന്ന പഴഞ്ചൊല്ലാണ് സംഭവത്തെക്കുറിച്ച് നാട്ടുകാർ പറയുന്നത്.
0 Comments