Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാത്രിയിൽ വാതിലിൽ മുട്ടി, ബുള്ളറ്റിൽ പോകുന്ന ആളാണോയെന്ന് ചോദിച്ച് അച്ഛനെയും മകനെയും വെട്ടി.

രാത്രിയിൽ വാതിലിൽ മുട്ടി, ബുള്ളറ്റിൽ പോകുന്ന ആളാണോയെന്ന് ചോദിച്ച് അച്ഛനെയും മകനെയും വെട്ടി.



കോഴിക്കോട്: പെരുമണ്ണക്ക് സമീപം അച്ഛനും മകനും വെട്ടേറ്റു. മുണ്ടുപാലം മാർച്ചാൽ വളയംപറമ്പിൽ അബൂബക്കർ കോയ (55), മകനായ ഷാഫിർ (26) എന്നിവർക്കാണ് വെട്ടേറ്റത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കൈകൾക്കും കഴുത്തിനും തലക്കുമാണ് പരിക്ക്.
        രാത്രി വീടിന്‍റെ വാതിലിൽ മുട്ടുന്നത് കേട്ടാണ് വീട്ടുകാർ പുറത്തിറങ്ങിയത്. ബുള്ളറ്റിൽ പോകുന്ന ആളാണോ എന്ന് ചോദിച്ച് പെട്ടെന്ന് മുഖംമൂടി ധരിച്ച രണ്ടംഗസംഘം വെട്ടുകയായിരുന്നു എന്ന് വീട്ടുകാര്‍ പറഞ്ഞു. ആക്രമണത്തിന് ശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ പരിസരവാസികൾ ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
       അക്രമത്തിന്‍റെ കാരണം വ്യക്തമല്ല. പന്തീരാങ്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Post a Comment

0 Comments

Ad Code

Responsive Advertisement