Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാനത്ത് പ്രഖ്യാപിത ലോഡ് ഷെഡിങ് ഉണ്ടാവില്ല.

സംസ്ഥാനത്ത് പ്രഖ്യാപിത ലോഡ് ഷെഡിങ് ഉണ്ടാവില്ല.
തിരു.: സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്ന് സര്‍ക്കാര്‍. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിളിച്ച കെഎസ്ഇബി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ലോഡ് ഷെഡിങ് ഉണ്ടാവില്ലെങ്കിലും ചില ഇടങ്ങളില്‍ വൈദ്യുതി ക്രമീകരണം അഥവാ അപ്രഖ്യാപിത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും. കെഎസ്ഇബി ചര്‍ച്ച ചെയ്ത് അക്കാര്യം തീരുമാനിക്കും.
         വൈദ്യുതി ഉപഭോഗം എങ്ങനെ കുറയ്ക്കാമെന്നതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അറിയിക്കാനും കെഎസ്ഇബിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് കൊടുംചൂട് തുടരുകയും വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്തരമൊരു യോഗം ചേര്‍ന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement