കൊച്ചി: പെരിയറിലെ മത്സ്യക്കുരുതിക്ക് പിന്നാലെ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോർഡ് പാരിസ്ഥിതിക എഞ്ചിനീയര്‍ സജീഷ് ജോയിയെ സ്ഥലം മാറ്റി. സംഭവത്തിൽ വലിയ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് നടപടി. റീജനൽ ഓഫീസിലെ സീനിയർ എൻജിനീയർ എം.എം. ഷിജുവിനെ പകരം നിയമിച്ചു. വ്യവസായ മന്ത്രി വിളിച്ച യോഗത്തിൽ ഏലൂരിൽ മുതിർന്ന ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്ഥലം മാറ്റം. സംഭവത്തിൽ സബ് കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കളക്ടര്‍ക്ക് സമര്‍പ്പിക്കും.
0 Comments