Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു.


ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു. 



ബെർമിൻഹാം: ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് വെടിയേറ്റു. പറവൂർ ഗോതുരുത്ത് സ്വദേശിയായ പത്തു വയസ്സുകാരി ലിസ്സെൽ മരിയക്കാണ് വെടിയേറ്റത്. ആനത്താഴത്ത് വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ്സെൽ മരിയ.
          രണ്ട് വർഷത്തിലേറെയായി ബെർമിൻഹാമിലാണ് കുടുംബം താമസിക്കുന്നത്. ഇന്നലെ വൈകിട്ട് ലണ്ടനിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്പോഴാണ് സംഭവം. ബൈക്കിൽ എത്തിയ സംഘം ഹോട്ടലിനോട് ചേർന്ന ജനലിന് നേരേ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് അക്രമികൾ ഓടി രക്ഷപ്പെട്ടു. 
         കുട്ടിയുടെ തലയിൽ നെറ്റിയോട് ചേർന്നാണ് ആഴത്തിലുള്ള മുറിവ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയ്ക്ക് ശസ്ത്രക്രിയ നടത്തിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാനായാട്ടില്ല. കുടുംബത്തിന് തൊട്ടടുത്തിരുന്ന ആളെയായിരുന്നു അക്രമി സംഘം ലക്ഷ്യമിട്ടതെന്നാണ് വിവരം.

Post a Comment

0 Comments

Ad Code

Responsive Advertisement