Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഫിറ്റ്‌നസും രജിസ്‌ട്രേഷനും ഇല്ലെങ്കിലും പിഴ സീറ്റ്‌ ബെല്‍റ്റിനും ഹെല്‍മെറ്റിനും; സർക്കാരിന് വൻ വരുമാനനഷ്ടം.

ഫിറ്റ്‌നസും രജിസ്‌ട്രേഷനും ഇല്ലെങ്കിലും പിഴ സീറ്റ്‌ ബെല്‍റ്റിനും ഹെല്‍മെറ്റിനും; സർക്കാരിന് വൻ വരുമാനനഷ്ടം.

തിരു.: വാഹനപരിശോധന നടത്തിയ സമയത്ത്, പ്രധാനകുറ്റത്തിന് പിഴ ചുമത്താതെ വിട്ടയച്ചതിലൂടെ ലക്ഷക്കണക്കിന് രൂപ സർക്കാരിന് വരുമാനനഷ്ടം. പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ നടത്തിയ റോഡ് സുരക്ഷാ ഓഡിറ്റിലാണ് ഇത് കണ്ടെത്തിയത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിൽ മാത്രം 43.41 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തി.
കാലാവധി തീർന്ന 819 വാഹനങ്ങൾക്ക് അതിന് പിഴ അടപ്പിച്ചില്ല. ഓവർലോഡ്, പെർമിറ്റ് തീർന്നത്, ലൈസൻസ് ഇല്ലാത്തത് തുടങ്ങിയ കുറ്റങ്ങൾക്കു മാത്രം പിഴ അടപ്പിച്ചുവിട്ടു. ഇതിലൂടെ 24,12,000 രൂപയുടെ വരുമാനം നഷ്ടമായി. രജിസ്ട്രേഷൻ കാലാവധി തീർന്ന 640 സ്വകാര്യവാഹനങ്ങൾക്ക് ആ കുറ്റത്തിന് പിഴ അടപ്പിച്ചില്ല. പകരം സീറ്റ് ബെൽറ്റ്, ഹെൽമെറ്റ്, ലൈസൻസ് ഇവ ഇല്ലാത്തതിന് പിഴ വാങ്ങി വിട്ടയച്ചു. ഇതിലൂടെ നഷ്ടം 19,29,000 രൂപ. രജിസ്ട്രേഷൻ കാലാവധി തീർന്ന ശേഷം റോഡിൽ ഓടിയാൽ 3000 രൂപയാണ് പിഴ. ഫിറ്റ്നസ് ഇല്ലാതെ ഓടിയാൽ മുച്ചക്രവാഹനത്തിന് 2000, എൽഎംവിക്ക് 3000, മീഡിയം വാഹനത്തിന് 4000, ഹെവി വാഹനത്തിന് 5000 എന്ന നിരക്കിലാണ് പിഴ. 
        അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോർട്ട് ട്രാൻസ്പോർട്ട് കമ്മീഷണർ ബന്ധപ്പെട്ട ജില്ലകളിലെ ആർടിഒമാർക്ക് അയച്ചു മറുപടി തേടിയിട്ടുണ്ട്.
എന്നാൽ, പിഴ അടപ്പിക്കാതെ വാഹനം വിട്ടത് ആരെന്ന് കണ്ടെത്താനോ നടപടി സ്വീകരിക്കാനോ നിർദ്ദേശിച്ചിട്ടില്ല. നിയമലംഘനത്തിന് ഈടാക്കുന്ന പിഴത്തുകയുടെ 50 ശതമാനം റോഡ് സുരക്ഷാഫണ്ടിലേക്കാണ് പോകുന്നത്. 43.41 ലക്ഷം രൂപ പിരിച്ചെടുത്തിരുന്നു എങ്കിൽ 21,70,500 രൂപ റോഡ് സുരക്ഷാ ഫണ്ടിലെത്തുമായിരുന്നു.


Post a Comment

0 Comments

Ad Code

Responsive Advertisement