Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലൈംഗിക പീഡനം; ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണ അറസ്റ്റിൽ.

ലൈംഗിക പീഡനം; ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണ അറസ്റ്റിൽ.


ബെംഗളൂരു: ലൈംഗിക പീഡന വിവാദത്തെത്തുടർന്നു ജർമ്മനിയിലേക്കു കടന്ന ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണ അറസ്റ്റിൽ. പുലർച്ചെ ഒന്നിനു വിമാനത്താവളത്തിൽ നിന്നു കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു പുറത്തെത്തിച്ചാണ് അറസ്റ്റ‌് രേഖപ്പെടുത്തിയത്. 34 ദിവസത്തെ ഒളിവിനു ശേഷമാണു തിരിച്ചെത്തിയത്.
        ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നതിനാൽ വിമാനത്തിൽ നിന്ന് നേരിട്ട് പിടികൂടി വിഐപി ഗേറ്റിലൂടെ പുറത്തെത്തിക്കുകയായിരുന്നു. പ്രജ്വൽ യാത്ര ചെയ്ത ലുഫ്താൻസ്  എയർവെയ്സ് മ്യൂണിക്കിൽ നിന്നു പുറപ്പെട്ട് ഇന്നു പുലർച്ചെ 12.48നാണ് ബെംഗളൂരു ടെർമിനൽ രണ്ടിൽ ലാൻഡ് ചെയ്‌തത്. ബെംഗളൂരു വിമാനത്താവളത്തിൽ കാത്തുനിന്ന പൊലീസ് സംഘം അദ്ദേഹത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
           സ്വയം ചിത്രീകരിച്ച മൂവായിരത്തോളം ലൈംഗിക ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഏപ്രിൽ 26ന് രാത്രിയാണ് പ്രജ്വൽ രാജ്യം വിട്ടത്. പ്രജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണമെന്ന കർണാടകയുടെ ആവശ്യത്തെ തുടർന്ന്, കേന്ദ്ര വിദേശകാര്യ മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ജൂൺ 2 വരെയാണ് സമയം അനുവദിച്ചിരുന്നത്. 10 ദിവസത്തെ സമയപരിധി അവസാനിക്കുന്നതോടെ പാസ്പോർട്ട് റദ്ദാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കുമെന്ന് മന്ത്രാലയം വക്‌താവ് രൺദീപ് ജയ്സ്വാൾ അറിയിച്ചിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement