Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വസ്ത്രാലയത്തില്‍ മോഷണം: മോഷ്ടാക്കള്‍ അമ്മയും മകളുമെന്ന് സിസി ടിവി ദൃശ്യങ്ങൾ.

വസ്ത്രാലയത്തില്‍ മോഷണം:  മോഷ്ടാക്കള്‍ അമ്മയും മകളുമെന്ന് സിസി ടിവി ദൃശ്യങ്ങൾ.

ചെങ്ങന്നൂർ: നഗരമധ്യത്തിലെ വസ്ത്രാലയത്തില്‍ മോഷണം. മോഷ്ടാക്കള്‍ ചെങ്ങന്നൂര്‍ സ്വദേശികളായ അമ്മയും മകളുമെന്ന് സംശയം. എംസി റോഡില്‍ ബഥേല്‍ ജംഗ്ഷന് സമീപമുള്ള വിശിഷ്ട ഫാബ് ആന്‍ഡ് ഗാര്‍മെന്റ്‌സ് എന്ന വ്യാപാര സ്ഥാപനത്തിലാണ് മോഷണം നടന്നത്. ഇതേതുടര്‍ന്ന് സ്ഥാപന ഉടമ ഗീതാ ശിവദാസ് ചെങ്ങന്നൂര്‍ പോലീസില്‍ പരാതി നല്‍കി. 
         ഇക്കഴിഞ്ഞ 10ന് രാത്രി എട്ടു മണിയോടെ വസ്ത്രങ്ങള്‍ വാങ്ങാനെന്ന വ്യാജേന സ്ത്രീയും പെണ്‍കുട്ടിയും എത്തിയത്. സ്ത്രീ ധരിച്ചിരുന്ന വസ്ത്രത്തിനടിയിലും കയ്യിലുണ്ടായിരുന്ന ഹെല്‍മറ്റിന്റെ ഉള്ളിലുമായാണ് വിലപിടിച്ച വസ്ത്രങ്ങള്‍ ഒളിപ്പിച്ചു കൊണ്ടുപോയത്. വില്‍പ്‌നയ്ക്കായി നിര്‍മ്മിച്ച റെഡിമെയ്ഡ് വസ്ത്രങ്ങളുടെ സാമ്പിള്‍ കടയില്‍ കൊണ്ടുവന്ന 1000, 600 രൂപ വിലയുള്ള ലെഡീസ് ടോപ്പുകള്‍, 500 രൂപയുടെ മറ്റൊരു വസ്ത്രം എന്നിവയാണ് ഇവര്‍ മോഷ്ടിച്ചത്. 1400 രൂപയുടെ വസ്ത്രങ്ങള്‍ വാങ്ങി പണം നല്‍കുകയും ഒടുവില്‍ സാധനം വാങ്ങാതെ പണം തിരികെ വാങ്ങി പോകുകയുമായിരുന്നു ഇവർ. മേശയില്‍ ഇരുന്ന വസ്ത്രങ്ങള്‍ കാണാതായതോടെ ഇന്നലെ നടത്തിയ പരിശോധനയിലാണ് സിസിടിവി ദൃശ്യങ്ങളില്‍ പ്രതികള്‍ വസ്ത്രങ്ങള്‍ ഒളിപ്പിക്കുന്നത് കണ്ടത്. ഇവര്‍ വന്ന സ്‌കൂട്ടറിന്റെ നമ്പരും സിസിടിവിയില്‍ വ്യക്തമാണ്.
          കൂടാതെ ഇവര്‍ നഗരത്തിലെ പച്ചക്കറി വ്യാപാരസ്ഥാപനങ്ങളില്‍  ഉള്‍പ്പടെ പലയിടങ്ങളില്‍ നിന്നും മോഷണം നടത്തിയിട്ടുള്ളതായി പറയുന്നു. അമ്മയോടൊപ്പം എത്തിയ പെണ്‍കുട്ടി മോഷണത്തിന് സൗകര്യമൊരുക്കുന്ന നിലയിലാണ് സാധനങ്ങള്‍ എടുത്ത് പരിശോധിക്കുന്നന്നത്. ഇതിനിടയിലാണ് വസ്ത്രങ്ങള്‍ സ്ത്രീ സുരക്ഷിതമായി ഒളിപ്പിക്കുന്നത്. ഇതോടെ സ്ഥിരം മോഷണം നടത്തുന്നവരാണ് ഇവരെന്ന് വ്യക്തമാകുന്നു.  
         പരാതിയിന്‍മേല്‍ തുടര്‍നടപടികള്‍ സ്വീകരിക്കണമെന്ന് വ്യാപാര സംഘടന പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സിസിടിവി ദൃശ്യങ്ങള്‍ സഹിതം നല്‍കിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement