Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മലപ്പുറത്ത്‌ വൻ തീപിടുത്തം; ഫർണിച്ചർകട കത്തി നശിച്ചു.

മലപ്പുറത്ത്‌ വൻ തീപിടുത്തം; ഫർണിച്ചർകട കത്തി നശിച്ചു.


മലപ്പുറം: മക്കരപറമ്പിൽ ഫർണിച്ചർ കടയിൽ തീപിടുത്തം. കോഴിക്കോട്-പാലക്കാട് ദേശീയപാതയോരത്തെ കടയിലാണു വന്‍തീപിടിത്തമുണ്ടായത്. ഇന്നു പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു തീപിടിത്തമുണ്ടായത്. രണ്ടുനില കെട്ടിടം പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്. താഴത്തെ നിലയിലെ ഫര്‍ണിച്ചറുകള്‍ പൂര്‍ണ്ണമായും നശിച്ചിട്ടുണ്ട്.
         നാല് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് അഞ്ചു മണിയോടെ തീ നിയന്ത്രണവിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണു പ്രാഥമിക നിഗമനം. തീപിടിത്തത്തെ തുടർന്ന് ദേശീയപാതയിൽ രണ്ടു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Post a Comment

0 Comments

Ad Code

Responsive Advertisement