Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വാഹനത്തിന്റെ ഡ്യൂപ്ലിക്കേറ്റ് ആര്‍സി ലഭിക്കുന്നത് എളുപ്പമാക്കി കേന്ദ്രം.

വാഹനത്തിന്റെ ഡ്യൂപ്ലിക്കേറ്റ് ആര്‍സി ലഭിക്കുന്നത് എളുപ്പമാക്കി കേന്ദ്രം.

വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൻ്റെ പകർപ്പിന് (ഡ്യൂപ്ലിക്കേറ്റ് ആർസി) പോലീസ് സാക്ഷ്യപത്രം ഒഴിവാക്കി. കേന്ദ്രനിർദ്ദേശത്തെത്തുടർന്നാണിത്. നിലവിൽ ആർസി പകർപ്പിന് അപേക്ഷിക്കുന്നവർക്ക് പോലീസ് സ്റ്റേഷനിൽ നിന്നുള്ള ലോസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. ആർസി കാണാതായെന്നും വീണ്ടെടുക്കുക സാധ്യമല്ലെന്നുമാണ് പോലീസ് സാക്ഷ്യപ്പെടുത്തേണ്ടിയിരുന്നത്. ഈ നടപടിക്രമമാണ് കേന്ദ്രസർക്കാർ  ഒഴിവാക്കിയത്. പത്രപ്പരസ്യം നൽകിയ ശേഷം അതിന്‍റെ പകർപ്പ് ഹാജരാക്കി ആർസി പകർപ്പിന് അപേക്ഷിക്കാം.

      വാഹന രജിസ്ട്രേഷൻ രേഖകൾ ഓൺലൈനിൽ ലഭ്യമായതിനാൽ അസൽ പകർപ്പുകളുടെ ഉപയോഗം കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പകർപ്പെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചത്. വാഹനരജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുസ്‌തകരൂപത്തിൽ നൽകിയിരുന്ന കാലത്തുണ്ടായിരുന്ന കാലഹരണപ്പെട്ട നടപടിക്രമങ്ങളായിരുന്നു പോലീസിന്റെ സാക്ഷ്യപത്രം വാങ്ങുന്നത് ഉൾപ്പെടെയുള്ളവ. മോട്ടോർ വാഹനരേഖകളും ലൈസൻസും ഡിജിറ്റൽ രൂപത്തിലേക്ക് മാറിയതോടെ അസൽ രേഖകളുടെ പ്രസക്തി കുറഞ്ഞിട്ടുണ്ട്. രേഖകളുടെ ആധികാരികത ഓൺലൈനിൽ പരിശോധിക്കാനാകും. ആർസിയുടെ പകർപ്പ് ലഭിക്കണമെങ്കിൽ പോലീസിൽ നിന്നുള്ള ലോസ്റ്റ് സർട്ടിഫിക്കറ്റും പരസ്യവും മുദ്രപ്പത്രത്തിലെ സത്യവാങ്മൂലവും ആവശ്യമായിരുന്നു. അപേക്ഷയിൽ ആർസിയുടെ ചിത്രവും അപ്ലോഡ് ചെയ്യണം. നഷ്ടമായ രേഖയുടെ ചിത്രമില്ലെങ്കിൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ സാധിക്കുമായിരുന്നില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement