Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പട്ടിക്കൂട്ടിൽ നിന്നും പിടികൂടി.

പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പട്ടിക്കൂട്ടിൽ നിന്നും പിടികൂടി.


കൊച്ചി: പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ ഡോക്ടറുടെ വീട്ടിലെ പട്ടിക്കൂട്ടിൽ നിന്നും പിടികൂടി പോലീസ്. കാപ്പ നിയമപ്രകാരം പള്ളുരുത്തി പൊലീസ് അറസ്റ്റ് ചെയ്ത അരൂക്കുറ്റി വടുതല സ്വദേശി മനീഷ് (29) ആണ് പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചത്.
       കരുവേലിപ്പടി താലൂക്ക് ആശുപത്രിയിയിൽ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. രക്ഷപ്പെട്ട പ്രതി കരുവേലിപ്പടി മൈത്രി നഗറിലെ രണ്ട് വീടുകളിൽ കയറി. വീട്ടുകാർ ചെറുത്തതോടെ സമീപത്തെ ഡോക്‌ടറുടെ വീട്ടിലെ പട്ടിക്കൂട്ടിൽ ഒളിക്കുകയായിരുന്നു. പിന്നീട് പോലീസ് ഇയാളെ പിടികൂടി. സംസ്ഥാനത്തെ വിവിധി സ്റ്റേഷനുകളിൽ കൊലപാതകശ്രമം, ഭവനഭേദനം, ലഹരി വിൽപ്പന ഉൾപ്പടെ 12 കേസുകളിൽ പ്രതിയാണ് മനീഷ്. ഇയാളെ കാപ്പ ചുമത്തി ജയിലിലടയ്ക്കാൻ ഉത്തരവായിരുന്നു. ബംഗളൂരുവിൽ നിന്ന് കസ്റ്റഡിയിൽ എടുത്ത പ്രതിയെ പള്ളുരുത്തി പൊലീസാണ് പിടികൂടിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement