Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ വനിതാ ഡോക്ടർ മരിച്ചു.

ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ വനിതാ ഡോക്ടർ മരിച്ചു.



മധുരൈ: ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ വനിതാ ഡോക്ടർ മരിച്ചു. നാമക്കല്‍ സ്വദേശിനി ഡോ. ശരണിത (32) ആണ് ഷോക്കേറ്റു മരിച്ചത്.
         അയനാവരത്തെ ഹോസ്റ്റല്‍ മുറിയില്‍ ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെയായിരുന്നു യുവതിക്ക് ഷോക്കേറ്റത്. കില്‍പോക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തില്‍ പരിശീലനത്തിനെത്തിയതായിരുന്നു ശരണിത. ഞായറാഴ്ച രാവിലെ ഭർത്താവ് ഒട്ടേറെ തവണ ഫോണ്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് ഹോസ്റ്റല്‍ അധികൃതരെ വിവരം അറിയിച്ചു. മുറിയിലെത്തി നോക്കിയപ്പോള്‍ ചാർജർ കയ്യില്‍ പിടിച്ച്‌ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോയമ്പത്തൂരില്‍ ഡോക്ടറായ ഉദയകുമാറാണു ഭർത്താവ്. അഞ്ചു വയസ്സുള്ള കുട്ടിയുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement