Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തിരുവനന്തപുരത്തും കൊച്ചിയിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.

തിരുവനന്തപുരത്തും കൊച്ചിയിലും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി.


തിരു.: തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ആമയിഴഞ്ചാൻ തോടും കിള്ളിയാറും കരകവിഞ്ഞൊഴുകുകയാണ്. പവർഹൗസ് റോഡിലും പഴവങ്ങാടിയിലും ചാലയിലെ കടകളിലും വെള്ളം കയറി. പട്ടം, തേക്കുമ്മൂട്, ഗൗരീശപട്ടം മേഖലയില്‍ നൂറോളം വീടുകളില്‍ വെള്ളം കയറി. വട്ടിയൂര്‍ക്കാവ്, തേക്കുമ്മൂട് തുടങ്ങിയ വിവിധയിടങ്ങളില്‍ വെള്ളം കയറി. വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകള്‍ വീടൊഴിയുകയാണ്. 
         കനത്തമഴയില്‍ കളമശ്ശേരിയില്‍ വീണ്ടും വെള്ളക്കെട്ട് രൂക്ഷമായി. കൊച്ചി മൂലേപ്പാടത്ത് അമ്പതോളം വീടുകളില്‍ വെള്ളം കയറി. കളമശ്ശേരി ഭാഗത്ത് വീണ്ടും വെള്ളക്കെട്ടുണ്ടായി. ഇവിടെ നിന്ന് ഫയര്‍ ഫോഴ്സിന്‍റെ ഡിങ്കി ബോട്ടുകളില്‍ ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഇന്‍ഫോ പാര്‍ക്കില്‍ ഇന്നലെയും വെള്ളം കയറി. കനത്ത മഴയില്‍ തൃശൂര്‍ അശ്വിനി ആശുപത്രിയിലും അക്വാട്ടിക് ലൈനിലും വെള്ളം കയറി. കഴിഞ്ഞ ബുധനാഴ്ച പെയ്ത കനത്ത മഴയില്‍ അശ്വിനി ആശുപത്രിയുടെ കാഷ്വാലിറ്റിയില്‍ വെള്ളം കയറിയിരുന്നു. ഒരാഴ്ചയ്ക്കു ശേഷമാണ് വീണ്ടും ആശുപത്രിയില്‍ വെള്ളം കയറിയത്. ആശുപത്രിയുടെ മുന്‍ഭാഗവും റിസപ്ഷനും വെള്ളത്തിലായി. അരമണിക്കൂര്‍ മഴ തോര്‍ന്നു നിന്നതോടെയാണ് വെള്ളം ഇറങ്ങിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement