Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോക കേരളസഭയ്ക്ക് രണ്ട് കോടി രൂപ അനുവദിച്ച് സർക്കാർ.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോക കേരളസഭയ്ക്ക് രണ്ട് കോടി രൂപ അനുവദിച്ചു.

തിരു.: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ലോകകേരള സഭയ്ക്കായി സംസ്ഥാനസർക്കാർ രണ്ടുകോടി രൂപ അനുവദിച്ചു. അംഗങ്ങളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനും 40 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പബ്ലിസിറ്റിക്ക് മാത്രമായി 15 ലക്ഷമാണ് മാറ്റിവച്ചിരിക്കുന്നത്. ലോകകേരളസഭ ഒരു ധൂർത്താണെന്ന പ്രതിപക്ഷ ആരോപണം കനത്തുനിൽക്കെ തന്നെയാണ് നാലാം സമ്മേളനത്തിനായി സർക്കാർ രണ്ടുകോടി രൂപാ മാറ്റിവയ്ക്കുന്നത്. സമ്മേളനത്തിനുള്ള പന്തൽ കെട്ടാനും ഇരിപ്പിടം ഒരുക്കാനും 35 ലക്ഷം രൂപ. വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന അംഗങ്ങൾക്ക് മൂന്നു ദിവസം തിരുവനന്തപുരത്ത് താമസിക്കാൻ 25 ലക്ഷം രൂപ. ഭക്ഷണത്തിന് പത്തുലക്ഷം. യാത്രയ്ക്ക് പണം ആവശ്യമുള്ളവർക്കായി നീക്കിയിരിപ്പ് അഞ്ചുലക്ഷം രൂപ. അടിയന്തര ആവശ്യങ്ങൾക്ക് 13 ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.ലോക കേരള സഭയിൽ ഉയരുന്ന നിർദ്ദേശങ്ങൾ നടപ്പാക്കാനായി അമ്പതുലക്ഷം രൂപ മാറ്റിവയ്ക്കും.
       വെബ്സൈറ്റ് നവീകരണത്തിനും വിവര സാങ്കേതിക സൗകര്യങ്ങൾക്കുമായി എട്ടുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഓഫീസ് നടത്തിപ്പിനും മറ്റു ചെലവുകൾക്കുമായി 19 ലക്ഷം രൂപയും മാറ്റിവച്ചു. അടുത്ത മാസം നടക്കാനിരിക്കുന്ന സമ്മേളനത്തിൽ 182 പ്രവാസി പ്രതിനിധികളാണ് പങ്കെടുക്കുന്നത്. എംഎൽഎമാരും സംസ്ഥാനത്തു നിന്നുള്ള എംപിമാരും ഉൾപ്പടെ ആകെ 351 അംഗങ്ങളാണ് ഇത്തവണത്തെ ലോക കേരളസഭയിൽ പങ്കെടുക്കുക.

Post a Comment

0 Comments

Ad Code

Responsive Advertisement