Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കഴിഞ്ഞ 15 വർഷവും ജനങ്ങള്‍ക്കൊപ്പം നിന്നതിനു ലഭിച്ച അംഗീകാരമായിട്ടാണ് നാലാമത്തെ തെരഞ്ഞെടുപ്പു വിജയത്തെ കാണുന്നതെന്ന് ആന്‍റോ ആന്‍റണി.

കഴിഞ്ഞ 15 വർഷവും ജനങ്ങള്‍ക്കൊപ്പം നിന്നതിനു ലഭിച്ച അംഗീകാരമായിട്ടാണ് നാലാമത്തെ തെരഞ്ഞെടുപ്പു വിജയത്തെ കാണുന്നതെന്ന് ആന്‍റോ ആന്‍റണി.


പത്തനംതിട്ട: കഴിഞ്ഞ 15 വർഷവും ജനങ്ങള്‍ക്കൊപ്പം നിന്നതിനു ലഭിച്ച അംഗീകാരമായിട്ടാണ് നാലാമത്തെ തെരഞ്ഞെടുപ്പു വിജയത്തെ കാണുന്നതെന്ന് ആന്‍റോ ആന്‍റണി. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ വിവിധ വികസന പ്രവർത്തനങ്ങളില്‍ സജീവമായ ഇടപെടല്‍ നടത്തി. എംപി ഒന്നും ചെയ്തില്ലെന്ന എല്‍ഡിഎഫിന്‍റെയും ബിജെപിയുടെയും ആരോപണങ്ങള്‍ വോട്ടർമാർ മുഖവിലയ്ക്കെടുത്തില്ല. നാട്ടിലെ ജനകീയ വിഷയങ്ങളില്‍ ഇടപെടുന്ന ഒരാളെന്ന നിലയിലും അവരിലൊരാളായി വോട്ടർമാർ തന്നെ കണ്ടുവെന്നും ആന്‍റോ പറഞ്ഞു. തുടർന്നും ജനങ്ങളോടൊപ്പം നില്‍ക്കാനാണ് ആഗ്രഹം.
        കേന്ദ്ര, സംസ്ഥാന സർക്കാരുകള്‍ക്കെതിരായ ഭരണവിരുദ്ധ വികാരം ശക്തമായി അലയടിച്ചിരുന്നു. ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളോടു പുറംതിരിഞ്ഞു നില്‍ക്കുന്ന ഭരണാധികാരികള്‍ക്കുള്ള മുന്നറിയിപ്പായി തെരഞ്ഞെടുപ്പു ഫലത്തെ കാണാനാകുമെന്നും ആന്‍റോ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement